ന്യൂഡൽഹി: വിമാനയാത്രക്ക് മാസ്ക് നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതുവരെ വിമാനയാത്രക്ക് ഇന്ത്യയിൽ മാസ്ക് നിർബന്ധമാണ്.
വിമാനകമ്പനികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാനയാത്രക്ക് മാസ്ക് ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മാസ്ക് ഉപയോഗിക്കണമെന്ന് നിർബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.
ആകെ കോവിഡ് ബാധിതരിൽ 0.02 ശതമാനം പേർ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 98.79 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. 1.19 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.