ന്യൂഡൽഹി: ഒരേ സ്ഥലത്ത് 10 വർഷത്തിലേറെയായി ജോലിചെയ്യുന്ന 200ലധികം ജീവനക്കാരെ സി.ബി .ഐ സ്ഥലംമാറ്റി. എൽ.ഡി-യു.ഡി ക്ലർക്ക്, ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലുള്ള ജീവ നക്കാരെയാണ്, ഒറ്റയടിക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്കു മാറ്റിയത്. നിലവിൽ 7000 ജീവനക്കാരാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിക്കുള്ളത്.
ഒരു സ്ഥലത്തുതന്നെ കൂടുതൽ കാലം ജോലിനോക്കുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി നൽകാൻ സി.ബി.ഐ ഭരണവിഭാഗം ഉപ ഡയറക്ടർ കഴിഞ്ഞ ആഗസ്റ്റിൽ നിർദേശിച്ചിരുന്നു. സേനയിൽ അച്ചടക്കം നിലനിർത്താൻ സ്ഥലംമാറ്റം സംബന്ധിച്ച നിർദേശങ്ങൾ പാലിക്കണമെന്നും ഇതിൽ പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.