പ്രയാഗ് രാജ്: മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുമാറ്റണമെന്ന ഹരജിയുടെ സാധുത ചോദ്യംചെയ്യുന്ന അപേക്ഷയിൽ അലഹബാദ് ഹൈകോടതി ഫെബ്രുവരി 29ന് വിശദവാദം കേൾക്കും.
കേശവദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ ഭൂമിയിലാണ് പള്ളി നിർമിച്ചതെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ പേരിലാണ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ, ഹരജിയുടെ സാധുത ശാഹി ഈദ്ഗാഹ് ഇൻതിസാമിയ കമ്മിറ്റി ചോദ്യംചെയ്തു. തുടർന്നാണ് വിശദ വാദത്തിനായി 29ലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.