ലഖ്നോ: കാൻഷിറാമിന്റെ ശിഷ്യനെപ്പോലെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ജീവിതം സമർപ്പിക്കുന്നയാളായിരിക്കും തന്റെ പിൻഗാമിയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അനന്തരവൻ ആകാശ് ആനന്ദിന്റെ ഭാര്യാപിതാവ് അശോക് സിദ്ധാർഥിനെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയതിന് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.
ബി.എസ്.പിയുടെ ദേശീയ കോഓഡിനേറ്ററായ ആകാശ് ആനന്ദ് മായാവതിയുടെ രാഷ്ട്രീയ പിൻഗാമിയാണ്. കഴിഞ്ഞ വർഷം ഇദ്ദേഹത്തെ മായാവതി പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ചെടുത്ത് ദേശീയ കോഓഡിനേറ്ററാക്കുകയായിരുന്നു. സ്വന്തം താൽപര്യങ്ങൾക്കും വ്യക്തിപരമായ ബന്ധങ്ങൾക്കുമുപരി പ്രസ്ഥാനത്തിന് മുൻഗണന നൽകുന്ന പാർട്ടിയാണ് ബി.എസ്.പിയെന്ന് മായാവതി എക്സിൽ കുറിച്ചു.
കാൻഷിറാമിന്റെ ശിക്ഷ്യയെന്ന നിലയിൽ അവസാന ശ്വാസം വരെ പാർട്ടിക്കുവേണ്ടി പോരാട്ടം തുടരും. രാഷ്ട്രീയ അടിമത്തത്തിൽനിന്നും സാമൂഹികമായ നിസ്സഹായാവസ്ഥയിൽനിന്നും മോചിപ്പിച്ച് ദലിത് സമൂഹത്തെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തമാക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.