ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടേത് വിദേശ രക്തമായതിനാൽ പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്ന് വിവാദ പ്രസ്താവന നടത്തിയ ബി.എസ്.പി നേതാവിനെതിരെ പാർട്ടി നടപടി. വിവാദപ്രസ്താവന നടത്തിയ മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയ് പ്രകാശ് സിങിനെ പാര്‍ട്ടി ദേശീയ കോ ഓർഡിനേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കി.
പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ നടത്തിയതിനാൽ സിങ്ങിനെ പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുകയാണെന്ന് പാർട്ടി അധ്യക്ഷ മായാവതി അറിയിച്ചു. ജയ് പ്രകാശ് സിങ്ങിന്റെ പരാമർശം പാർട്ടി നയത്തിന് വിരുദ്ധമെന്നും പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചെന്നും പാർട്ടി അധ്യക്ഷ മായാവതി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി നയപരിപാടി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ജയ്പ്രകാശിന്റെ വിവാദ പരാമർശം. രാഹുൽ ഗാന്ധിയുടെ അമ്മ സോണിയാ ഗാന്ധി വിദേശിയാണ്. അതിനാൽ രാഹുലിന് ഒരിക്കലും പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ല. രാഹുലിന് അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയുടെ മുഖഛായയാണുള്ളതെന്നും ജയ് പ്രകാശ് സിങ് അഭിപ്രായപ്പെട്ടിരുന്നു.
നരേന്ദ്ര മോദിക്ക് ശക്തയായ എതിരാളിയാകാൻ മായാവതിക്കാണ് സാധിക്കുകയെന്നും ജയ്പ്രകാശ് സിംഗ് പറഞ്ഞിരുന്നു.
എതിർ പാർട്ടിയുടെ നേതൃസ്ഥാനത്തുള്ള രാഹുലിനെതിരായ ജയ്പ്രകാശിന്റെ പരാമർശം ഏറെ വിവാദമായി. തുടർന്ന് മായാവതി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ജയ്പ്രകാശിേൻറത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി വിരുദ്ധ നിലപാടെടുത്തതിനാൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയാണെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.