രാജ്യസഭ തെരഞ്ഞെടുപ്പ്​: ബി.ജെ.പിക്ക്​ വോട്ട്​ ചെയ്​ത എം.എൽ.എയെ ബി.എസ്​.പി പുറത്താക്കി

ലഖ്​നൗ: രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്​ത ബഹുജൻ സമാജ്​വാദി പാർട്ടി (ബി.എസ്​.പി) എം.എൽ.എയെ പാർട്ടിയിൽ നിന്ന്​ പുറത്താക്കി. ഉന്നാവോ എം.എൽ.എയായ അനിൽ കുമാർ സിങ്ങിനെയാണ്​ പുറത്താക്കിയത്​. വെള്ളിയാഴ്​ച വോട്ട്​ ചെയ്​തിറങ്ങിയ അനിൽ കുമാർ സിങ് താൻ യോഗിക്കൊപ്പമാണെന്ന്​ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.​ 

തെരഞ്ഞെടുപ്പിൽ ബി.എസ്​.പി സ്​ഥാനാർഥി ഭിം റാവു അംബേദ്​കറിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ അനിൽ അഗർവാൾ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. 

മായാവതിയുടെ വീട്ടിലെ വിരുന്നിൽ​ പ​െങ്കടുത്ത അനിൽ കുമാർ ശനിയാഴ്​ച രാത്രി യോഗി ആദിത്യ നാഥ്​ എം.എൽ.എമാർക്ക്​ ഒരുക്കിയ സൽകാരത്തിലും പ​െങ്കടുത്തിരുന്നു.

സമീപ കാലത്ത്​ നടന്ന രണ്ട്​ പാർലമ​െൻററി ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്​.പിയെ വിജയിപ്പിച്ച മായാവതിക്ക്​ രാജ്യസഭ തെരഞ്ഞെടുപ്പിലെ പരാജയം വൻ തിരിച്ചടിയായി​. മുൻ മുഖ്യമന്ത്രി അഖിലേഷ്​ യാദവി​​െൻറ സമാജ്​വാദി പാർട്ടിക്ക്​ ഒരു സീറ്റാണ്​​ ലഭിച്ചു. ജയാ ബച്ചനായിരുന്നു സ്​ഥാനാർഥി. 

Tags:    
News Summary - Mayawati's BSP Suspends Lawmaker Who Voted For BJP In Rajya Sabha Polls-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.