ഛത്തീസ്​ഗഢ്​ തെരഞ്ഞെടുപ്പ്​: മായാവതിയും അജിത്​ ജോഗിയും കൈ കോർക്കുന്നു

റായ്​പൂർ: ഇൗ വർഷം അവസാനം നടക്കുന്ന ഛത്തീസ്​ഗഢ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ത്രീകോണ മത്സരത്തിന്​ വഴി മരുന്നിട്ടുകൊണ്ട്​ മായാവതിയുടെ ബി.എസ്​.പിയും അജിത്​ ജോഗിയുടെ ഛത്തീസ്​ഗഢ്​ ജനത കോൺഗ്രസും കൈകോർക്കുന്നു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ​െഎക്യമുണ്ടാക്കുന്നതിനായി മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​, രാജസ്​ഥാൻ എന്നീ സംസ്​ഥാനങ്ങളിൽ ബി.എസ്​.പിയുമായി സഖ്യത്തിലേർപ്പെടാൻ കോൺഗ്രസ്​ ചർച്ച നടത്തിക്കൊണ്ടിരിക്കെയാണ്​ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട്​ മായാവതിയുടെ നീക്കം. അജിത്​ ജോഗിയുടെ പാർട്ടിയുമായുണ്ടാക്കിയ നീക്കുപോക്കനുസരിച്ച്​ 90 സീറ്റുകളുള്ള ഛത്തീസ്​ഗഢ്​ നിയമസഭയിലെ 35 സീറ്റുകളിൽ ബി.എസ്.പിയും ബാക്കി 55 സീറ്റുകളിൽ ഛത്തീസ്​ഗഢ്​ ജനത കോൺഗ്രസും മത്സരിക്കും.

കോൺഗ്രസ്​ ഏഴു മുതൽ ഒമ്പത്​ വരെ സീറ്റു മാത്രമാണ്​ ബി.എസ്​.പിക്ക്​ വാഗ്​ദാനം നൽകിയത്​. കോൺഗ്രസുമായി നടത്തിയ ചർച്ചയിൽ മാന്യമായ എണ്ണം സീറ്റുകൾ ലഭിക്കാത്താണ്​ പുതിയ നീക്കത്തിനു പിന്നിലെന്നാണ്​ സൂചന. ഛത്തീസ്​ഗഢിലെ ബി.ജെ.പി തേരോട്ടത്തിന്​ അന്ത്യം കുറിക്കാൻ ശക്തമായ പോരാട്ടത്തിലേർപ്പെടുന്ന കോൺഗ്രസിന്​ വൻ തിരിച്ചടിയാണ്​ മായാവതിയുടെ പുതിയ തീരുമാനം.

Tags:    
News Summary - Mayawati’s BSP allies with Ajit Jogi’s party for Chhattisgarh elections- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.