ബംഗളൂരു: ഹിന്ദു എന്ന വാക്കിന് അശ്ലീലം നിറഞ്ഞ അർഥമാണെന്ന് പറഞ്ഞ കർണാടക മുതിർന്ന കോൺഗ്രസ് നേതാവ് കുരുക്കിൽ. ഹിന്ദു എന്ന വാക്കിന്റെ ഉറവിടം ഇന്ത്യയല്ല, പേർഷ്യയാണെന്നും കോൺഗ്രസ് നേതാവ് സതീഷ് ലക്ഷ്മണറാവു ജാർകിഹോളി അഭിപ്രായപ്പെട്ടു.
ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി പിന്നെ എന്തു ബന്ധമാണുള്ളത്. ഇവിടെയെങ്ങനെയാണത് ഇത്രത്തോളം സ്വീകാര്യമായത്? ഇത് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സതീഷ് ലക്ഷ്മണറാവു പറയുകയുണ്ടായി. ലക്ഷ്മണറാവുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഹിന്ദുക്കളെ അപമാനിക്കുകയാണ് കോൺഗ്രസ് നേതാവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്.
ഹിന്ദു എന്ന വാക്കിന്റെ അർഥം അറിഞ്ഞാൽ നിങ്ങൾ നാണം കൊണ്ട് ചൂളിപ്പോകും. സഭ്യതക്ക് നിരക്കാത്ത വാക്കാണത്. ആ വാക്ക് എവിടെ നിന്നാണ് വന്നതെന്നറിയാൻ വിക്കിപീഡിയ നോക്കാനും നേതാവ് ആവശ്യപ്പെടുന്നുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ ഇദ്ദേഹം മുൻ സർക്കാരിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. ബെലഗവി ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.