ലക്നോ: അറവുശാലകൾ അടച്ചുപൂട്ടുന്നതിനെതിരെ ഉത്തർപ്രദേശിൽ ഇറച്ചിക്കടക്കാർ അനിശ്ചിതകാല സമരം തുടങ്ങി. എല്ലാ ഇറച്ചിക്കടകളും അടച്ചിട്ടാണ് സമരം. മത്സ്യക്കച്ചവടക്കാരും സമരത്തിൽ പെങ്കടുക്കുന്നുണ്ടെന്ന് സമരക്കാർ അറിയിച്ചു.
പോത്തിറച്ചി വില്‍പ്പനക്ക് വിലക്കു വന്നതോടെ ലക്നോവിലെ പ്രമുഖ മാംസാഹാര ഹോട്ടലുകള്‍ കോഴിയും ആടും വിളമ്പാന്‍ തുടങ്ങി. എന്നാല്‍, ഇപ്പോൾ ഇവയെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നല്‍കിയിരുന്നു. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ബി.ജെ.പി നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യര്‍ഥിച്ചു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെടുക്കുന്നതെന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.