മേധാപട്​കർ വീണ്ടും നിരാഹാരത്തിലേക്ക്​ 

ഭോപ്പാൽ: ധർമ്മദ തീരത്തെ ജനങ്ങൾക്ക്​ നീതി നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ മേധാപട്​കർ വീണ്ടും നിരാഹാര സമരത്തിലേക്ക്​. ജൂലൈ 27 വ്യാഴാഴ്ച ബഡ്വാനിയിലെ രാജ്ഘട്ടിൽ മേധ സത്യാഗ്രഹം ആരംഭിക്കും. ധർമ്മദാ തീരത്ത്​  ഗ്രാമങ്ങളിലുള്ള ജനങ്ങൾ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ച്​ അവരും മേധക്കൊപ്പം ചേരും.

മധ്യപ്രദേശിൽ സർക്കാർ ധർമ്മദ നിവാസികൾക്കായി നിർമ്മിച്ച ട​െൻറ്​
 

ജൂലൈ 31ന് മുമ്പ് സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവും ഉപേക്ഷിച്ച് മാറണം എന്നാണ്​ ഗ്രാമവാസികൾക്ക്​ സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ജൂലൈ 31ന് ശേഷം ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ കോടതി ഉത്തരവുണ്ട്​. 

പുനരധിവാസ കേന്ദ്രങ്ങൾ  നിർമാണം പൂർണമായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്​തതെന്നാണ്​ ആ​രോപണം. തകര ഷീറ്റുകൾ മേഞ്ഞ രണ്ട്​ മുറികളുടെ നിർമാണം മാത്രമാണ്​ സർക്കാർ പൂർത്തികരിച്ചിരിക്കതെന്നാണ്​ ആരോപണം. കോർപറേറ്റുകൾക്ക്​ വേണ്ടി കർഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ്​ മേധയുടെ നിരാഹാരം

Tags:    
News Summary - Medha Patkar start new strike in narmadha issue-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.