ന്യൂഡൽഹി: മീഡിയവൺ വിലക്കിനെതിരെ ഡൽഹിയിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഡൽഹി യൂനിയൻ ഓഫ് ജേണലിസ്റ്റ്, കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം എന്നീ സംഘടനകളാണ് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്.
മീഡിയവണിനെതിരായ വിലക്ക് ഉടൻ പിൻവലിക്കണമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഉമാകാന്ത് ലഖേഡ ആവശ്യപ്പെട്ടു. ലൈസൻസ് തടഞ്ഞതിന്‍റെ കാരണം അറിയാൻ എല്ലാവർക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ കേരള ഹൈകോടതിയിൽനിന്നുണ്ടായ ഇടപെടലുകൾ സ്വാഗതാർഹമാണ്.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവർത്തനമില്ലാതെ ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ മര്യാദയും കാണിക്കാത്ത നടപടിയാണ് മീഡിയവണിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാറിൽ നിന്നുണ്ടായതെന്ന് ഡൽഹി യൂനിയൻ ഓഫ് ജേണലിസ്റ്റ് പ്രസിഡന്‍റ് എസ്.കെ. പാണ്ഡെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.