ന്യൂനപക്ഷ മെഡിക്കൽ കോളജിൽ സർക്കാർതന്നെ കൗൺസലിങ്​ നടത്തണം

ന്യൂഡല്‍ഹി: ന്യൂനപക്ഷ മാനേജ്മ​െൻറുകൾ നടത്തുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കൽപിത കലാശാലകളിലും സര്‍ക്കാര്‍തന്നെ കൗണ്‍സലിങ് നടത്തണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. മെഡിക്കല്‍ പ്രവേശനത്തിനായി ‘നീറ്റ്’ പട്ടികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൗണ്‍സലിങ് നടത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എം.സി.ഐ വിശദീകരിച്ചു.

അതേസമയം, സര്‍ക്കാര്‍ നടത്തുന്ന കൗണ്‍സലിങ്ങില്‍ ന്യൂനപക്ഷ മാനേജ്‌മ​െൻറുകളുടെ ഒരു പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്താമെന്നും മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം മാനേജ്‌മ​െൻറ് സീറ്റുകളില്‍ സര്‍ക്കാര്‍ കൗണ്‍സലിങ്ങും പ്രവേശനം നടത്തുന്നതും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹരജിയിലാണ് എം.സി.ഐ സത്യവാങ്മൂലം നല്‍കിയത്.

മെറിറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സലിങ്തന്നെ ഏര്‍പ്പെടുത്തണം. കല്‍പിത കലാശാലകളില്‍ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അഖിലേന്ത്യാ ക്വോട്ട അടിസ്ഥാനത്തിലാക്കണം. എന്നാല്‍, കൗണ്‍സലിങ് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
 

Tags:    
News Summary - medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.