ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമീഷൻ ബിൽ ലോക്സഭയിൽ. 63 വർഷം പഴക്കമുള്ള മെഡിക്കൽ കൗൺസി ൽ ഒാഫ് ഇന്ത്യ ഇല്ലാതാക്കി മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ സ്ഥാപനമായി മെഡി ക്കൽ കമീഷൻ രൂപവത്ക്കരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്കും വിദേശത്ത് പഠിച്ച് ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള സ്ക്രീനിങ് ടെസ്റ്റായി മാറ്റാൻ നിയമഭേദഗതി നിർദേശിക്കുന്നു.
നാഷനൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്നാണ് ഇൗ പരീക്ഷ അറിയപ്പെടുക. ദേശീയ മെഡിക്കൽ കമീഷനിൽ 29 അംഗങ്ങൾ ഉണ്ടാവും. ഇതിൽ 20 പേരെ നോമിനേറ്റ് ചെയ്യും. ഒമ്പതു പേരെ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുക.
ഫീസ് നിരക്ക് നിർണയം അടക്കം വിപുലാധികാരങ്ങളുള്ള മെഡിക്കൽ കമീഷൻ ബിൽ ആരോഗ്യമന്ത്രി ഹർഷ വർധനാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.