വൃഷ്ണം മുറിച്ച് മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി

ഹൈദരാബാദ്: വൃഷ്ണം മുറിച്ച് രക്തം വാർന്ന് മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി. 20കാരനായ ദീക്ഷിത് റെഡ്ഡിയാണ് മരിച്ചത്.

ഹൈദരാബാദിലെ യദഗിരിഗുട്ടയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ വിദ്യാർഥിയായിരുന്നു. നാലു വർഷം മുമ്പ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. അടുത്തിടെ കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ നിർത്തിയിരുന്നതായി പറയുന്നു.

Tags:    
News Summary - Medical Student Cuts Testicle Dies By Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.