പുണെ: 21കാരിയായ മെഡിക്കൽ വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. പുണെയിലെ ബി.ജെ മെഡിക്കൽ കോളജിലാണ് സംഭവം. കോളജിലെ സസ്സൂൺ ജനറൽ ആശുപത്രിയുടെ മുകളിൽനിന്നും വിദ്യാർഥിനി താഴേക്ക് ചാടുകയായിരുന്നു.
ഏതാനും ദിവസങ്ങളായി വിദ്യാർഥിനി പരീക്ഷയുടെ സമ്മർദത്തിലായിരുന്നെന്നാണ് വിവരമെന്ന് അധികൃതർ പറഞ്ഞു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
ആദ്യ വർഷ മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. തയാറെടുപ്പ് നടത്തിയിട്ടില്ലെങ്കിലും പരീക്ഷ എഴുതണമെന്ന് മാതാപിതാക്കൾ നിർബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാർഥിനി പല സമയത്തും കരച്ചിലിലായിരുന്നു. തുടർന്ന് പെൺകുട്ടിയുമായി മാതാപിതാക്കൾ സൈക്യാട്രിസ്റ്റിനെ സമീപിച്ചിരുന്നതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.