മീററ്റ് (ഉത്തർ പ്രദേശ്): ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് വെടിയേറ്റു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസുകാരനിൽ നിന്നും പിസ്റ്റൾ കൈക്കലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് സേനാംഗങ്ങളിൽ നിന്ന് വെടിയേറ്റത്. കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയിരുന്നു.
കേസിലെ പ്രതികളായ ലഖാനും വികാസുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇതിൽ ലഖാനാണ് പൊലീസിനുനേരെ ആദ്യം വെടിവെച്ചത്. ഇതിന് പിന്നാലെ പൊലീസുകാർ ഇയാളുടെ കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. രണ്ട് പ്രതികൾ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്.
'ഇന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഇൻസ്പെക്ടറുടെ തോക്ക് കൈക്കലാക്കിയാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരെ പിന്തുടരവെ ലഖാൻ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഞങ്ങൾ തിരികെ നടത്തിയ വെടിവെപ്പിൽ ലഖാന്‍റെ കാലിന് വെടിയേറ്റു' റൂറൽ പൊലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു.
ഇരുവരെയും പിടികൂടിയ ശേഷം ലഖാനെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർധനയിലെ കപ്സർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
ക്ലാസ് കഴിഞ്ഞ് മടങ്ങുന്നത് വഴി നാല് യുവാക്കൾ കടത്തിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് ബാലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളോട് വിവരം പറഞ്ഞ ശേഷമാണ് കുട്ടി വിഷം കുടിച്ചത്.
ലഖാൻ എന്ന യുവാവിനും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായും റൂറൽ പൊലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു. ലഖാനും സുഹൃത്ത് വികാസുമാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.