മേ​ഘാ​ല​യയിൽ കോൺഗ്രസ് വലിയ കക്ഷി; ഭരണം ബി.ജെ.പിക്ക്? 

ഷി​ല്ലോ​ങ്:​ പ​ത്തു​ വ​ർ​ഷ​മാ​യി മേ​ഘാ​ല​യയിൽ ഭ​ര​ണ​ത്തി​ലുള്ള കോ​ൺ​ഗ്ര​സിനെ അട്ടിമറിച്ച് അധികാരം പിടിക്കാൻ ബി.ജെ.പി നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ ഇത്തവണത്ത ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, കൂടുതൽ സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിനെ അട്ടിമറിച്ച് ഗോവയിൽ അധികാരം പിടിച്ച തന്ത്രം തന്നെ മേഘാലയയിലും പയറ്റാനാണ് ബി.ജെ.പി തീരുമാനം. ഇതിനായി പ്രത്യേക ദൂതനെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചു കഴിഞ്ഞു. 

കോൺഗ്രസിനെ എതിർക്കുന്ന പ​ഴ​യ കോ​ൺ​ഗ്ര​സു​കാ​ര​നാ​യ അന്തരിച്ച പി.എ സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)യെ ചാക്കിടാനുള്ള നീക്കമാണ് ബി.െജ.പി നടത്തുന്നത്. കൂടാതെ, പി.ഡി.എഫ്, എച്ച്.എസ്.പി.ഡി.പി, യു.ഡി.പി തുടങ്ങിയ ചെറുപാർട്ടികളെയും സ്വതന്ത്രരെയും വലയിലാക്കാനാണ് അമിത് ഷായുടെ നീക്കം. അതേസമയം, ബി.ജെ.പിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനും അധികാരം നിലനിർത്താനുമുള്ള നീക്കം കോൺഗ്രസും ആരംഭിച്ചു. ഇതിനായി രാഹുൽ ഗാന്ധിയുടെ പ്രതിനിധി മേ​ഘാ​ല​യയിൽ എത്തുന്നുണ്ട്. 

2017ൽ 40 അം​ഗ ഗോവ നിമയസ​ഭ​യി​ൽ 22 പേ​രു​ടെ പി​ന്തു​ണ നേ​ടി​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ കോൺഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പി ഭരണം പിടിച്ചത്. കോൺഗ്രസിന് 16ഉം ബി.െജ.പിക്ക് 13ഉം സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ, കോൺഗ്രസിനെ പിന്തുണക്കാൻ ഇഷ്ടപ്പെട്ട മൂ​ന്നു എം.എൽ.എമാരുള്ള ​മഹാ​രാ​ഷ്​​ട്ര ഗോ​മ​ന്ത​ക്​ പാ​ർ​ട്ടിയെ പാളയത്തിൽ എത്തിച്ചാണ് ബി.ജെ.പി അധികാരം നേടിയത്. പരീക്കർ സർക്കാറിനെ പിന്തുണച്ച ചെറുപാർട്ടികളിലെ ആറു പേർക്കും രണ്ട് സ്വ​ത​ന്ത്രർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുകയായിരുന്നു ബി.ജെ.പിയുടെ ഗോവൻ തന്ത്രം.

മൂ​ന്നു അം​ഗ​ങ്ങ​ളു​ള്ള ഗോ​വ ഫോ​ർ​േ​വ​ഡ്​ പാ​ർ​ട്ടി​യു​ടെ​യും ര​ണ്ട്​ സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ മനോഹർ പരീക്കറിന് ലഭിച്ചു. ഇതു കൂടാതെ സ്വ​ത​ന്ത്ര​ൻ പ്ര​സാ​ദ്​ ഗ​വ​ങ്ക​റും എ​ൻ.​സി.​പി എം.​എ​ൽ.​എ ച​ർ​ച്ചി​ൽ അ​ലി​മാ​വോ​യും സ​ർ​ക്കാ​റി​ന് പി​ന്തു​ണ​ നൽകി.

Tags:    
News Summary - Meghalaya Election: Congress Major Party But Power to BJP? -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.