ഗുവാഹത്തി: മന്ത്രവാദം ചെയ്യുന്നുവെന്ന സംശയത്തെ തുടർന്ന് മേഘാലയയിൽ വയോധികനെ ബന്ധുക്കൾ ജീവനോടെ കുഴിച്ചുമൂടി. മോറിസ് മാൻഗർ (80) നെയാണ് കുഴിച്ചു മൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സുഹാദരീപുത്രൻമാർ ഉൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചടി ആഴത്തിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് എത്തി കുഴിയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. ഇരുകൈകളും പിന്നിലേക്കാക്കി ബന്ധിച്ചിരുന്നു. കൂടാതെ കാലുകൾ ചാക്ക് ഉപയോഗിച്ച് മറച്ച് കയറുകൊണ്ട് കെട്ടിയനിലയിലായിരുന്നു. മുഖവും മറച്ചിരുന്നു.
വെസ്റ്റ് ഖാസി ഹിൽസിലെ ഗ്രാമത്തിലെ വീട്ടിൽ നിന്ന് മോറിസ് മാൻഗറിനെ ഈ മാസം ഏഴിന് ബന്ധുക്കൾ ചേർന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇക്കാര്യം തൊട്ടടുത്ത ദിവസം അദ്ദേഹത്തിെൻറ മക്കൾ ഇക്കാര്യം ഗ്രാമ അധികാരികളോട് പറയുകയും അവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. മാൻഗറിെൻറ സഹോദരി പുത്രൻമാരായ ഡെനിയൽ, ജായ്ൽസ്, ഡിഫെർവെൽ എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയും മറ്റ് അഞ്ചു പേരെ അടുത്ത ദിവസങ്ങളിലുമായാണ് പിടികൂടിയത്.
മോറിസ് മാൻഗർ അദ്ദേഹത്തിെൻറ ഒരു സഹോദരി പുത്രിക്കും മറ്റ് കുടുംബങ്ങൾക്കുമെതിരെ ദുർമന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് അനന്തരവരിൽ ഒരാൾ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹത്തിെൻറ സഹോദരി പുത്രി രോഗിയാണ്. ഇതിന് കാരണം മാൻഗർ ആണെന്നാണ് അവളുടെ കുടുംബം ആരോപിക്കുന്നത്. മാൻഗറിെൻറ മരണത്തെ തുടർന്ന് പെൺകുട്ടി സുഖം പ്രാപിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
മോറിസ് മാൻഗറിെൻറ മരണത്തിൽ ബന്ധുക്കളായ 18 പേർക്ക് ബന്ധമുള്ളതായാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.