ശ്രീനഗർ: വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ ശ്രീനഗറ ിലെ വീട്ടിലേക്ക് മാറ്റി. ശ്രീനഗറിലെ എം.എ റോഡിലുള്ള വസതിയിൽ വീട്ടുതടങ്കലിൽ കഴിയായിരുന്ന ഇവരെ സ്വന്തം വസതിയാ യ ഫെയർവ്യൂ എന്ന വീട്ടിലേക്ക് മാറ്റുകയാണെന്ന് സർക്കാർ ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇവിടെയും തടങ്കൽ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തോടെ പൊതു സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തി മെഹബൂബ മുഫ്തിയെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതൽ വീട്ടുതടങ്കലിൽ പാർപ്പിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രിമാരും ദേശീയ കോൺഫറൻസ് നേതാക്കളുമായ ഫാറൂഖ് അബ്ദുല്ലയെയും മകൻ ഉമർ അബ്ദുല്ലയെയും ഏഴുമാസത്തെ വീട്ടുതടങ്കലിന് ശേഷം വിട്ടയച്ചിരുന്നു.
മെഹബൂബ മുഫ്തിയെ സ്വതന്ത്രമാക്കണമെന്നും സ്വന്തം വസതിയിലും അവരെ തടവിൽ പാർപ്പിക്കുന്നത് അന്യായമാണെന്നും ഉമർ അബ്ദുല്ല ട്വിറ്ററിലൂടെ പ്രതികരിച്ചു.
മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി മാതാവിന്റെ തടങ്കലിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.