ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി ഗുപ്കർ റോഡിലെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ ആറുമാസം ചെലവാക്കിയത് 82 ലക്ഷമെന്ന് കേന്ദ്രസർക്കാർ. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ ഈ തുക കേന്ദ്രസർക്കാറാണ് ചെലവാക്കിയതെന്നും വിവരാവകാശപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു.
ബെഡ്ഷീറ്റുകൾ, ഫർണിച്ചറുകൾ, ടെലിവിഷൻ തുടങ്ങിയവക്കാണ് ഇത്രയും തുക ചെലവാക്കിയത്. പരവതാനികൾ വാങ്ങുന്നതിന് മാത്രമായി 2018 മാർച്ച് 28ന് 28 ലക്ഷം രൂപ ചെലവഴിച്ചതായും പറയുന്നു. ജൂണിൽ വിവിധ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതിൽ എൽ.ഇ.ഡി ടി.വികൾ വാങ്ങിയ വകയിൽ 22 ലക്ഷം രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 30ന് 14ലക്ഷം രൂപ ചെലവാക്കിയതായും ഇതിൽ 2,94,314 രൂപ പൂന്തോട്ടത്തിൽ വെക്കുന്ന കുട വാങ്ങാനാണ് ചെലവാക്കിയതെന്നും കാണിക്കുന്നു. കൂടാതെ ഫെബ്രുവരി 22ന് 11,62,000 രൂപയുടെ ബെഡ്ഷീറ്റുകൾ വാങ്ങിയതായും ആർ.ടി.ഐ മറുപടിയിൽ വ്യക്തമാക്കുന്നു.
2016 ആഗസ്റ്റ് മുതൽ ജൂൈല 2018 വരെയുള്ള രണ്ടു വർഷ കാലയളവിൽ പാത്രങ്ങൾ വാങ്ങുന്നതിന് മാത്രമായി 40 ലക്ഷം രൂപ ചെലവാക്കിയതായും പറയുന്നു. ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാം ഉൻ നബിയെന്ന ആക്ടിവിസ്റ്റാണ് ആർ.ടി.ഐ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.