ഗോവ സര്‍ക്കാറിനുള്ള പിന്തുണ എം.ജി.പി പിന്‍വലിച്ചു

പനാജി: ഗോവയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറിനുള്ള പിന്തുണ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) പിന്‍വലിച്ചു. സഖ്യകക്ഷികള്‍ തമ്മിലെ അഭിപ്രായവ്യത്യാസം കാരണം എം.ജി.പിയുടെ രണ്ടു മന്ത്രിമാരെ പുറത്താക്കിയതിനെ തുടര്‍ന്നാണിത്. തങ്ങളുടെ മൂന്ന് എം.എല്‍.എമാരും ലക്ഷ്മികാന്ത് പര്‍സേക്കര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് അയച്ച കത്തില്‍ എം.ജി.പി അധ്യക്ഷന്‍ ദീപക് ധവാലികര്‍ വ്യക്തമാക്കി. ഇതോടെ ബി.ജെ.പി സഖ്യത്തെ പിന്തുണക്കുന്ന എം.എല്‍.എമാരുടെ എണ്ണം 23 ആയി. ഇതില്‍ 21 പേര്‍ ബി.ജെ.പിക്കാരും രണ്ടുപേര്‍ സ്വതന്ത്രരുമാണ്. എം.ജി.പി നേതാക്കളായ ദീപകിനെയും സുദിന്‍ ധവാലികറിനെയുമാണ് കഴിഞ്ഞ മാസം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. സര്‍ക്കാറിനെ വിമര്‍ശിച്ചതിനത്തെുടര്‍ന്നായിരുന്നു നടപടി. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം തുടരേണ്ടെന്നും എം.ജി.പി തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് ഗോവ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുകയാണ്.

Tags:    
News Summary - MGP party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.