സ്കൂൾ പാചകത്തൊഴിലാളികൾക്ക് കേരളത്തിൽ വേതനം 12,000; ഉത്തർപ്രദേശിലും മധ്യപ്രദേശിലും 2000 രൂപ മാത്രം

ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ര​ള​വും ത​മി​ഴ്നാ​ടും അ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശും മ​ധ്യ​പ്ര​ദേ​ശും അ​ട​ക്ക​മു​ള്ള വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്റെ ആ​റി​ര​ട്ടി തു​ക.

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ര​ളം പ്ര​തി​മാ​സം 12,000 രൂ​പ​യും ത​മി​ഴ്നാ​ട് 4,100-12,500 രൂ​പ​യും പു​തു​​​​​ച്ചേ​രി 10,000 രൂ​പ​യും ന​ൽ​കു​​മ്പോ​ൾ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ മ​ധ്യ​പ്ര​ദേ​ശും ഉ​ത്ത​ർ​പ്ര​ദേ​ശും ന​ൽ​കു​ന്ന​ത് 2000 രൂ​പ വീ​തം. ഉ​ത്ത​രാ​ഖ​ണ്ഡ് 3000 രൂ​പ​യും ഗു​ജ​റാ​ത്ത് 2500 രൂ​പ​യും മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് ഭ​രി​ച്ചി​രു​ന്ന രാ​ജ​സ്ഥാ​നി​ൽ 1742 രൂ​പ​യും ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ 3700 രൂ​പ​യും ന​ൽ​കു​മ്പോ​ൾ ഝാ​ർ​ഖ​ണ്ഡി​ൽ 2000 രൂ​പ​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 3500 രൂ​പ​യും മാ​ത്ര​മാ​ണ് വേ​ത​ന​മെ​ന്ന് എ.​എ. റ​ഹീം എം.​പി രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി അ​ന്ന​പൂ​ർ​ണ​ദേ​വി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഓ​ണ​റേ​റി​യം 1000 രൂ​പ​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​ത് 2009ലാ​ണെ​ന്നും അ​തി​നു​ശേ​ഷം ഇ​തു​വ​രെ തു​ക പു​തു​ക്കി​ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​യി​രം രൂ​പ​യി​ൽ 600 രൂ​പ മാ​ത്ര​മാ​ണ് കേ​ന്ദ്ര വി​ഹി​ത​മെ​ന്നും റ​ഹീം കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Mid-Day Meal Workers in Uttar Pradesh Receive a Salary of Rs. 2000 only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.