ബംഗളൂരു: കാലുമാറി ബി.ജെ.പിയിലെത്തി മന്ത്രിമാരായ ആറുപേർ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാജി സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരവേ ആശങ്കയിൽ. കോൺഗ്രസ്^ ജെ.ഡി^എസ് സഖ്യസർക്കാറിനെ വീഴ്ത്തി ബി.ജെ.പിയിലേക്ക് ചേക്കേറി യെദിയൂരപ്പയുടെ തണലിൽ കഴിയുന്ന നേതാക്കളിൽ ആറു പേരും വെള്ളിയാഴ്ച യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരായ ഡോ. കെ. സുധാകർ, ബൈരതി ബസവരാജ്, ബി.സി. പാട്ടീൽ, എം.ടി.ബി. നാഗരാജ്, കെ. ഗോപാലയ്യ, ശിവറാം ഹെബ്ബാർ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. യെദിയൂരപ്പക്ക് പിന്തുണയുമായി ഇവർ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹവും പരന്നു.
സഖ്യസർക്കാറിനെ ഒാപറേഷൻ താമരയിലൂടെ വീഴ്ത്തിയ യെദിയൂരപ്പ പാർട്ടിയിലെ ചില നേതാക്കളിൽനിന്നുള്ള കടുത്ത എതിർപ്പ് മറികടന്നും സഖ്യം വിെട്ടത്തിയ നേതാക്കളെ സംരക്ഷിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ജയിച്ചെത്തിയവരെ മന്ത്രിമാരാക്കിയ യെദിയൂരപ്പ, ഉപതെരെഞ്ഞടുപ്പിൽ തോറ്റിട്ടും എം.ടി.ബി നാഗരാജിനെ നിയമനിർമാണ കൗൺസിലിലെത്തിച്ച് മന്ത്രിയാക്കി.
യെദിയൂരപ്പ മാറുന്നതോടെ ബി.ജെ.പിയിൽ തങ്ങൾ അവഗണന നേരിടേണ്ടിവരുമെന്ന ആശങ്ക വിമത നേതാക്കൾക്കുണ്ട്. തങ്ങൾ രാജിവെക്കില്ലെന്നും സ്വാഭാവിക കൂടിക്കാഴ്ചയാണ് നടന്നതെന്നും നേതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.