militant attack

കശ്​മീരിൽ വെടിവെപ്പിൽ രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്ക്​ പരി​ക്ക്​

ശ്രീനഗർ: കശ്​മീരിൽ പൊലീസിനു നേരെയുണ്ടായ വെടിവെപ്പിൽ രണ്ട്​ ഉദ്യോഗസ്ഥർക്ക്​ പരി​ക്കേറ്റു. പുൽവാമ ജില്ലയിലെ രാജ്​പോറ പൊലീസ്​  സ്​റ്റേഷനു സമീപത്തുവെച്ച്​ ഭീകരർ പൊലീസുകാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. അബ്​ദുൽ സലാം, മുനീർ അഹ്​മദ്​ എന്നിവർക്കാണ്​ പരിക്ക്​. തീവ്രവാദികൾക്കായി​തിരച്ചിൽ ആരംഭിച്ചതായി പൊലീസ്​ ഡി​.െഎ.ജി എസ്​.പി. പാണി പറഞ്ഞു. 

ഷോപിയാനിൽ പൊലീസ്​ ക്യാമ്പിനുനേരെ ഭീകരർ ഗ്രനേഡ്​ എറിഞ്ഞു. ക്യാമ്പ്​ നടക്കുന്ന പ്രദേശ​െത്ത മതിലിനു സമീപമാണ്​​ ഗ്രനേഡ്​ പൊട്ടിത്തെറിച്ചത്​. ആക്രമണത്തിൽ നാശനഷ്​ടങ്ങൾ ഉണ്ടായിട്ടില്ലെന്ന്​ പൊലീസ്​ പറഞ്ഞു. 
 

Tags:    
News Summary - Militant attacks target security forces in Kashmir; two injured- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.