ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വെള്ളിയാഴ്ച പുലർച്ചെ കാപ്രിൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

കുൽഗാം - ഷോപിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായ് എന്ന ഹനീസാണ് കൊല്ലപ്പെട്ടത്. ഇയാൾ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളയാളാണ്. മേഖലയിൽ തിരച്ചിൽ തുടരുകയാണ് -ജമ്മു കശ്‌മീർ പൊലീസ് എ.ഡി.ജി.പി അറിയിച്ചു.

രഹസ്യ വിവരത്തെ തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് നീക്കം നടത്തിയത്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.

Tags:    
News Summary - militant killed in encounter in Shopian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.