സി.ആർ.പി.എഫ്​ വാഹനത്തിന്​ നേരെ തീവ്രവാദികളുടെ വെടിവെപ്പ്​; ഒരു ജവാന്​ വീരമൃത്യു, മൂന്ന്​ പേർക്ക്​ പരിക്ക്​

ശ്രീനഗർ: ജമ്മുകശ്​മീരിലെ ലവായ്​പോരയിൽ സി.ആർ.പി.എഫ്​ വാഹനത്തിന്​ നേരെ തീവ്രവാദികളുടെ വെടിവെപ്പ്​. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചുവെന്നും മൂന്ന്​ പേർക്ക്​ പരിക്കേറ്റവെന്നും ജമ്മുകശ്​മീർ ഇൻസ്​പെക്​ടർ ജനറൽ വിജയ്​ കുമാർ പറഞ്ഞു.

ലശ്​കർ-ഇ-ത്വയിബയാണ്​ ആക്രമണത്തിന്​ പിന്നിലെന്നും ഐ.ജി പറഞ്ഞു. സി.ആർ.പി.എഫ്​ കോൺവോയ്​ വാഹനത്തിന്​ നേരെ ലവായ്​പോര മെയിൻ ചൗക്കിലാണ്​ ആക്രമണമുണ്ടായത്​. നാല്​ സി.ആർ.പി.എഫ്​ ജീവനക്കാർക്ക്​ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക്​ മാറ്റി. ചികിത്സക്കിടെയാണ്​ ഒരു ജവാൻ വീരമൃത്യു വരിച്ചത്​. മൂന്ന്​ പേർ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു​.

നേരത്തെ മാർച്ച്​ 22ന്​ നാല്​ തീവ്രവാദികളെ ജമ്മുകശ്​മീരിൽ സൈന്യം വധിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സൈന്യത്തിന്​ നേരെ ആക്രമണമുണ്ടായിരിക്കുന്നത്​.

Tags:    
News Summary - Militants ambush CRPF convoy in J&K, 1 jawan killed in action, 3 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.