ലഖ്നോ: യു.പിയിൽ കൈകാട്ടിയിട്ടും കാർ നിർത്താത്തതിന് ആപ്പിൾ എക്സിക്യൂട്ടീവിനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ ന്യായീകരണവുമായി സർക്കാർ. യു.പി ജലസേചന മന്ത്രി ധർമപാൽ സിങ്ങാണ് സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.
ഏറ്റുമുട്ടലിൽ സംസ്ഥാന സർക്കാറിന് െതറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കുറ്റവാളികളുടെ മേൽ മാത്രമേ വെടിയുണ്ടകൾ ഏൽക്കുകയുള്ളൂ. സമാജ്വാദി പാർട്ടിയുടെ കാലെത്ത ഗുണ്ടാരാജാണ് ഇപ്പോൾ ശബ്ദമുയർത്തുന്നത്. മറ്റെല്ലാം സാധാരണ നിലയിലാണ്. കുറ്റവാളികളുടെ കാര്യത്തിൽ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനുമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ആപ്പിൾ എക്സിക്യുട്ടീവിനെ വെടിെവച്ചുെകാന്ന സംഭവം ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
വിവേക് തിവാരി എന്നയാളാണ് പൊലീസിെൻറ വെടിയേറ്റ് മരിച്ചത്. സഹപ്രവർത്തകക്കൊപ്പം അർധരാത്രി കാറിൽ സഞ്ചരിച്ച തിവാരിയെ െപാലീസ് പതിവ് പരിശോധനക്കായി കൈകാണിച്ചു. എന്നാൽ തിവാരി കാർ നിർത്തിയില്ല. തുടർന്ന് െപാലീസ് വെടിയുതിർക്കുകയായിരുന്നു.
തിവാരിയുടെ ഇടതു താടിക്കാണ് വെടിയേറ്റത്. അതോടെ കാറിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് പൊലീസിെൻറ മോേട്ടാർ സൈക്കിളിൽ ഇടിക്കുകയും പിന്നീട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ തിവാരിയെ ആശുപത്രിയിെലത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതികളായ പ്രശാന്ത് ചൗധരി, സന്ദീപ് കുമാർ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.