വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കോവിഡ്

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ട് സമൂഹമാധ്യമമായ ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കമുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അടുത്തിടെ സമ്പർക്കം പുലർത്തിയ എല്ലാവരും ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കണം' -മന്ത്രി ട്വിറ്ററിൽ കുറിച്ചു. രാവിലെ ജയശങ്കർ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാനുമായി വെർച്വലായി ചർച്ച നടത്തിയിരുന്നു.


Tags:    
News Summary - Minister of External Affairs S Jaishankar tests positive for Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.