ലഖ്നോ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിെൻറ അമിത ഇടപെടലുണ്ടാകുന്നതായി ആരോപിച്ച് കമ്മിറ്റിയംഗം സയ്യിദ് മുഹമ്മദ് മഖ്സൂദ് അഷ്റഫ് രാജിവെച്ചു.
ഹജ്ജ് കമ്മിറ്റി ഹാജിമാരുടെ തീർഥാടനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിൽ പരമാധികാര ബോഡിയാണെന്നും എന്നാൽ, മന്ത്രാലയം കമ്മിറ്റിയെ അടക്കിഭരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രാലയത്തിെൻറ ഇടപെടലിലുള്ള ഹജ്ജ് കമ്മിറ്റിക്കുള്ള അതൃപ്തി പ്രകടിപ്പിച്ച് താൻ രാജിവെക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കണോമി വിമാനങ്ങളിൽ വെറും അഞ്ച് ശതമാനമുള്ള ചരക്കുസേവന നികുതി (ജി.എസ്.ടി) ഹജ്ജ് വിമാനങ്ങൾക്ക് 18 ശതമാനമാണെന്ന് അഷ്റഫ് ചൂണ്ടിക്കാട്ടി.
മദീനയിൽ തീർഥാടകർക്ക് താമസിക്കാൻ ഹജ്ജ് കമ്മിറ്റി നിർദേശിച്ചത് ‘മർകസിയ’ ആയിരുന്നു. എന്നാൽ, അത് സ്വീകരിക്കാതിരുന്ന മന്ത്രാലയം മർകസിയക്ക് പുറത്താണ് അവരെ താമസിപ്പിച്ചത്. ഇതിന് അധികനിരക്ക് നൽകേണ്ടിവന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങളിലൊക്കെയുള്ള തെൻറ ആശങ്ക മന്ത്രാലയത്തെയും ഹജ്ജ് കമ്മിറ്റി ചെയർമാനെയും അറിയിച്ചിരുന്നു.
ഹജ്ജ് കമ്മിറ്റിയെ അടക്കിഭരിക്കാനുള്ള മന്ത്രാലയത്തിെൻറ സമീപനം അംഗീകരിക്കാനാകില്ലെന്ന് മാധ്യമപ്രവർത്തകർക്ക് രാജിക്കത്തിെൻറ കോപ്പി നൽകി അഷ്റഫ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.