മന്ദ്സൗർ: മധ്യപ്രദേശിലെ മന്ദ്സൗറിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച ഉച്ചക്കു ശേഷം ഹാഫിസ് കോളനിയിലെ സ്കൂളിൽ നിന്ന് കാണാതായ പെൺകുട്ടിയെ ബുധനാഴ്ച രാവിലെ 10 മണിയോടെ ലക്ഷ്മൺദർവാസക്കു സമീപം പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. തുടർന്നാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് മനസ്സിലാകുന്നത്. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് വിവരമൊന്നുമില്ല.
കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതായും തുടർ ചികിത്സക്കായി ഇൻഡോറിലെ ആശുപത്രിയിലേക്കു മാറ്റിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.