യു.പിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു

മൊറാദാബാദ്​: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു നൽകിയ ശേഷം ബലാത്സംഗം ചെയ്​തതായി പരാതി. മൊറാദാബാദ്​ ജില്ലയിലാണ്​ സംഭവം.

ത​​​െൻറ ഗ്രാമത്തിലുള്ളയാളാണ്​ പ്രതിയെന്നും രണ്ടു മണിക്കൂറോളം തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പെൺകുട്ടി പൊലീസിന്​ മൊഴി നൽകി. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച്​ പ്രതി കടന്നുകളയുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്​ നടത്തിയ തിരച്ചിലിനൊടുവിൽ കുടുംബാംഗങ്ങളാണ്​ അബോധാവസ്​ഥയിലായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്​. സംഭവത്തിൽ പ്രതിക്കെതിരെ പോസ്​കോ ഉൾപ്പെടെയുള്ള വകുപ്പുകളാണ്​ പൊലീസ്​ ചുമത്തിയിട്ടുള്ളത്​.

Tags:    
News Summary - Minor girl drugged, abducted and raped in UP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.