ന്യൂഡൽഹി: ഹരിയാനയിൽ 16കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ ഏഴുപേർക്കെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് നടപടി.
പെൺകുട്ടിക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ആറുമാസമായി ഏഴുപേർ ചേർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ബലാത്സംഗ വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെയും പെൺകുട്ടിയെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
പെൺകുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന സത്യനാരായണൻ, മകൻ രവീന്ദർ തുടങ്ങി അയൽവാസികൾക്കെതിരെയാണ് കേസ്. 50 വയസിന് മുകളിലുള്ളവരും പ്രതികളാണ്.
സത്യനാരായണന്‍റെ കടയിൽനിന്നാണ് പെൺകുട്ടിയുടെ കുടുംബം പലചരക്ക് സാധനങ്ങൾ വാങ്ങുന്നത്. പെൺകുട്ടി കടയിൽ പോയപ്പോഴായിരുന്നു ആദ്യ അതിക്രമം. പിന്നീട് ഭീഷണിപ്പെടുത്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥനായ രവീന്ദ്ര കുമാർ പറഞ്ഞു.
പെൺകുട്ടിയുെട പിതാവിന്‍റെ പരാതിയിൽ കേസെടുത്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.