ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് 4.50 ലക്ഷം രൂപക്ക്‌ വിറ്റു

ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലെ മാനിയ മേഖലയിൽ ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി യുവാവിന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെൺകുട്ടിയെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. 38-കാരനായ ഭൂപൽ സിങ് ആണ്‌ 4.50 ലക്ഷം പിതാവിന് പണം കൊടുത്ത് പെൺകുട്ടിയെ വാങ്ങിയത്. മെയ് 21-ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു. ധോൽപൂർ ജില്ലയിലെ മനിയയയിലാണ് സംഭവം.

മധ്യപ്രദേശിലെ ഒരു കൊലപാതകക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതിയുടെ കുടുംബം ഗ്രാമത്തിൽ താമസമാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെൺകുട്ടിയെ കണ്ടെത്തിയെന്നും മാനിയ ഡി.വൈ.എസ്.പി പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കയാണ് പൊലീസ്.

വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി മണിയ പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിവാഹ-ശിശുക്ഷേമ ഓഫീസർ സുരേഷ് ചന്ദ് പറഞ്ഞു. മനുഷ്യക്കടത്ത്, ശൈശവ വിവാഹം, പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. 

Tags:    
News Summary - Minor girl 'sold' to be married to middle-aged man in Rajasthan's Dholpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.