ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കു നേരെ സംഘ്പരിവാർ നടത്തുന്ന ആക്രമണത്തിനെതിരെ ഡിസംബർ ഒന്നിന് ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ പാർട്ടി ഘടകങ്ങൾക്ക് സി.പി.എം നിർദേശം നൽകി. പ്രതിഷേധ ദിനാചരണത്തിന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കു നേരെ സംഘ്പരിവാറിെൻറ ആക്രമണം അടിക്കടി നടക്കുന്നതായി പാർട്ടി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനപരമായ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.