ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ 7.55 ശതമാനം മാത്രെമന്ന് കേന്ദ്ര സർക്കാറിെൻറ കണക്കുകൾ. ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ (എ.ഐ.എസ്.എച്ച്.ഇ) 2018-19 വർഷത്തിൽ നടത്തിയ സർവേ അടിസ്ഥാനമാക്കി മാർച്ച് 15ന് ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയാണ് ലോക്സഭയിൽ കണക്ക് അവതരിപ്പിച്ചത്. ന്യൂനപക്ഷ സമുദായക്കാർക്കായി വിവിധ സംസ്ഥാനങ്ങളിൽ സ്കോളർഷിപ്പ് പ്രോഗ്രാമുകളും മറ്റുമുള്ളതായി മന്ത്രി പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ആറ്, ഏഴ് വർഷങ്ങളിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെയും മൗലാന ആസാദ് ഫെലോഷിപ്പിെൻറയും ഫണ്ട് ബജറ്റിൽ വെട്ടിക്കുറക്കുന്ന നടപടിയാണ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.െഎ.ഒ) ദേശീയ സെക്രട്ടി ഫവാസ് ശഹീൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.