മാങ്ങയുടെ ​പേരിൽ​ ആറുവയസുകാരിയെ കൊലപ്പെടുത്തി; ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ അറസ്​റ്റിൽ

റാഞ്ചി: മാമ്പഴം മോഷ്​ടിച്ചെന്നാരോപിച്ച്​ ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ അറസ്​റ്റിൽ. ജാർഖണ്ഡിലെ വെസ്​റ്റ്​ സിംഗ്​ഭും ജില്ലയിലാണ്​ രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്​.

മരിച്ച കുട്ടി മാങ്ങ പറിക്കുന്നതിനിടയിൽ സഹോദരിമാർ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​​ പൊലീസ്​ പറയുന്നത്​.

സംഭവത്തിൽ കൂടുതൽ വ്യക്​തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ്​ പറഞ്ഞു. പ്രതികളുടെ പറമ്പിൽ നിന്ന്​ മാങ്ങപറിക്കുന്നതിനിടയിലാണോ കൊലപാതകം നടന്നതെന്ന്​ കൂടുതൽ അന്വേഷണത്തിലെ വ്യക്​തമാകുവെന്നും പൊലീസ്​ പറഞ്ഞു.

കൊലപാതകം,​ തെളിവ്​ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കസ്​റ്റഡിയിലെടുത്ത കുട്ടികളെ റിമാൻഡ്​ ഹോമിലേക്ക്​ മാറ്റിയതായി പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Minors held for killing 6-yr-old over mangoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.