ന്യൂഡൽഹി: ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിൽ വീണയാൾ അത്ഭുതകരമായി രക്ഷപ്പെട്ടതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ റെയിൽവേ സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലായിരുന്ന പട്‌ലിപുത്ര എക്‌സ്പ്രസിൽ നിന്ന് ഇയാൾ തെറിച്ച് പ്ലാറ്റ്‌ഫോമിൽ വീഴുകയായിരുന്നു. തുടർന്ന് കാൽ വഴുതി ഉരുണ്ടുപോവുകയായിരുന്നു. മറ്റ് യാത്രക്കാർ നോക്കിനിൽക്കെയാണ് നാടകീയമായ സംഭവം അരങ്ങേറുന്നത്.
പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ഓടുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് എങ്ങനെയാണ് ഇയാൾ വീണതെന്ന് വ്യക്തമല്ല. അടുത്തിടെ പശ്ചിമ ബംഗാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്ന് വീണയാളെ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) രക്ഷപ്പെടുത്തിയിരുന്നു. ഓടുന്ന ട്രെയിനിൽ കയറുന്നതിനിടയിൽ വയോധികയെ മുംബൈയിൽ ഒരു പൊലീസുകാരൻ രക്ഷപ്പെടുത്തിയതിന്‍റെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്നതിനാൽ കൂടുതൽ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.