ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍നിന്നും കാണാതായ 17കാരനെ കണ്ടെത്തിയതായി ചൈനീസ് സേന. ഇക്കാര്യം ഇന്ത്യന്‍ സേനയെ അറിയിച്ചു. കുട്ടിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുമ്പാണ് അപ്പര്‍ സിയാങ് ജില്ലയില്‍നിന്നുള്ള മിറാം തരോണ്‍ എന്ന 17കാരനെ കാണാതായത്. സിയുംഗ്‌ള മേഖലയിലെ കാട്ടിലേക്ക് കൂട്ടുകാര്‍ക്കൊപ്പം പോകുമ്പോഴായിരുന്നു കാണാതായത്.
ചൈനീസ് സേന 17കാരനെ പിടിച്ചുകൊണ്ടുപോയി എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം വന്നത്. കുട്ടിയെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അരുണാചല്‍ പ്രദേശില്‍നിന്നുള്ള ലോക്‌സഭ എം.പി തപീര്‍ ഗാവോ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യന്‍ സേന ആശയവിനിമയം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.