ന്യൂഡൽഹി: മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് നേരേത്ത വാദംകേട്ട ജഡ്ജിതന്നെ പരിശോധിക്കും.
2018ൽ സമർപ്പിക്കപ്പെട്ട കേസിെൻറ അവസാനവട്ട വാദംകേൾക്കൽ നടക്കവേ ഡൽഹി അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിശാൽ പഹുജ കേസ് ജില്ല-സെഷൻ ജഡ്ജിമാർക്ക് വിട്ടിരുന്നു. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള സാമാജികർക്കെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൈമാറാൻ തീരുമാനിച്ചത്.
എന്നാൽ, രണ്ടു വർഷമായി കേസ് പരിഗണിക്കുന്ന കോടതിയുടെ അധികാരപരിധിയിൽ വരില്ലെന്ന് തീരുമാനിച്ചാൽ ഇത്ര നാൾ നടത്തിയ വാദംകേൾക്കൽ പാഴാകുമെന്ന് ചൂണ്ടിക്കാണിച്ച് പ്രിൻസിപ്പൽ ജില്ല സെഷൻ ജഡ്ജി സുജാത കൊഹ്ലി കേസ് പഴയ കോടതിയിലേക്കു തിരിച്ചയക്കുകയായിരുന്നു.
മാധ്യമപ്രവർത്തകനായിരിക്കെ 20 വർഷം മുമ്പ് അക്ബർ തന്നോട് ലൈംഗികമായി അപമര്യാദ കാണിച്ചുവെന്ന പ്രിയ രമണിയുടെ വെളിപ്പെടുത്തൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രിപദത്തിൽനിന്നുള്ള അക്ബറിെൻറ രാജിക്കും അത് വഴിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.