വിമർശകർ നീണാൾ വാഴട്ടെ'; നടൻ വിജയ്ക്കെതിരെ ആഞ്ഞടിച്ച് എം.കെ സ്റ്റാലിൻ

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത്. ചെന്നൈയിലെ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ വിജയുടെ ആരോപണത്തെ വിമർശിച്ചത്.

ഞായറാഴ്ച നടന്ന അദ്ദേഹത്തിൻ്റെ പാർട്ടി തമിഴക വെട്രി കഴകം എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ 26 പ്രമേയങ്ങൾ പാസാക്കിയിരുന്നു. പാർട്ടി 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്', 'നീറ്റ്' എന്നിവയെ എതിർത്തു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നത്തിന് വേണ്ടത്ര പ്രാധാന്യം നൽകാതെ കുറച്ചുപേർക്ക് പ്രയോജനപ്പെടുന്നുണ്ടെന്നും യോഗത്തിൽ വിജയ് പറഞ്ഞിരുന്നു. ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കള്ളം നിറഞ്ഞതാണെന്നും അധികാരം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ആരോപണങ്ങൾ സ്റ്റാലിൻ നിരസിക്കുകയും മിക്ക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിറവേറ്റിയെന്നും പറഞ്ഞു. പുതിയ പാർട്ടികൾ തുടങ്ങുന്നവർ ഡി.എം.കെയുടെ നാശമാണ് ആഗ്രഹിക്കുന്നതെന്നും, വിമർശനങ്ങളെക്കുറിച്ച് താൻ കാര്യമാക്കുന്നില്ല, അനാവശ്യമായി ആരോടും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

Tags:    
News Summary - MK Stalin Against Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.