പാക് പതാക വിൽപന; ആമസോൺ ഓഫീസ് അടിച്ചുതകർത്ത് മഹാരാഷ്ട്ര നവനിർമാൺ സേന

നാഗ്പൂർ: ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന്‍റെ ഓഫീസ് അടിച്ചുതകർത്ത് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്). മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഗണേഷ്പത് ഏരിയയിലെ ആമസോൺ ഓഫീസ് ആണ് എം.എൻ.എസ് തകർത്തത്.

Full View


വന്ദേ മാതരം വിളികളോടെയും മുദ്രാവാക്യം വിളികളോടെയുമായിരുന്നു ആക്രമണം. പാകിസ്താൻ പതാകയും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പുസ്തകവും വിൽക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പാക് പതാകകൾ ആമസോൺ ഇന്ത്യ ലിമിറ്റഡ് വിൽപനക്ക് ലഭ്യമാക്കിയെന്ന് കുറ്റപ്പെടുത്തി എം.എൻ.എസ് നേതാവ് ചന്ദു ലാഡേ സ്ഥാപനത്തിന് കത്ത് നൽകി. ഭഗവത് ഗീതയെ നിന്ദിക്കുന്ന പുസ്തകം ആമസോണിലൂടെ വിൽക്കുന്നുവെന്നും കത്തിൽ പറയുന്നു.

Tags:    
News Summary - MNS activists attacks Amazon office in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.