സമാധാനം തകർക്കാൻ ബി.ജെ.പിയിൽ നിന്നും കരാറെടുത്ത പാർട്ടിയാണ് എം.എൻ.എസെന്ന് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: സമാധാനം തകർക്കാൻ ബി.ജെ.പിയിൽ നിന്നും കരാറെടുത്ത പാർട്ടി എം.എൻ.എസെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരു പാർട്ടി സമാധാനം തകർക്കാൻ കരാറെടുത്തത് കൊണ്ട് മാത്രം മഹാരാഷ്ട്രയിലെ ക്രമസമാധാനപാലനം തകരില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ഔറംഗബാദിൽ നടത്തിയ പരിപാടിയിൽ എം.എൻ.എസ് തലവൻ രാജ് താക്കറെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. മേയ് നാലിന് മുമ്പ് പള്ളികളിൽ നിന്നും ലൗഡ്സ്പീക്കർ മാറ്റിയില്ലെങ്കിൽ അതിനേക്കാളും ശബ്ദത്തിൽ ഹനുമാൻചാലിസ ചൊല്ലുമെന്നായിരുന്നു താക്കറെയുടെ ഭീഷണി.

ശിവസേനയെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ബൂസ്റ്റർഡോസ് റാലിയാണ് ഔറംഗാബാദിൽ നടന്നതെന്ന് മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിൽ പാർട്ടി പറഞ്ഞിരുന്നു. ശരത് പവാറിനേയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. ഇതുകൊണ്ടൊന്നും മഹാ വികാസ് അഖാഡിയെ തകർക്കാനാവില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Tags:    
News Summary - MNS bagged a contract from BJP to disturb peace in Maha: Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.