ശിവസേന ഭവന് മുന്നിൽ മൈക്കിൽ ഹനുമാൻ ചാലിസ ചൊല്ലി എം.എൻ.എസ്; നേതാവ് അറസ്റ്റിൽ

മുംബൈയിലെ ശിവസേന ഭവന് പുറത്ത് എം.എൻ.എസ് പ്രവർത്തകർ ലൗഡ് സ്പീക്കറിൽ ഹനുമാൻ ചാലിസ വായിച്ചു. ഇതിന് നേതൃത്വം നൽകിയ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) പ്രവർത്തകർ ഞായറാഴ്ച മുംബൈയിലെ ശിവസേനയുടെ പാർട്ടി ആസ്ഥാനത്തിന് പുറത്താണ് ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിച്ചത്.

താമസിയാതെ, പൊലീസ് എത്തി അത് തടഞ്ഞു. ഭക്തിഗാനങ്ങൾ വായിക്കാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും എം.എൻ.എസ് നേതാവ് യശ്വന്ത് കില്ലേക്കറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ മഹാരാഷ്ട്ര സർക്കാരിനോട് എം.എൻ.എസ് മേധാവി രാജ് താക്കറെ ആവശ്യപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് ഇത്. ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്ക് പുറത്ത് ബാങ്കിനേക്കാൾ ഉച്ചത്തിൽ ഹനുമാൻ ചാലിസ കേൾപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

"ഞാൻ പ്രാർത്ഥനക്കോ ഏതെങ്കിലും പ്രത്യേക മതത്തിനോ എതിരല്ല. ഞാൻ എന്റെ സ്വന്തം മതത്തിൽ അഭിമാനിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - MNS workers play Hanuman Chalisa on loudspeaker outside Shiv Sena Bhawan in Mumbai, police detain leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.