മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
മേയ് മൂന്നിനകം മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കണമെന്നും എം.എൻ.എസ് തലവൻ രാജ് താക്കറെ കഴിഞ്ഞദിവസം മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനം നൽകിയിരുന്നു. ശിവ സേന നേതൃത്വത്തിലുള്ള സർക്കാർ ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ പള്ളികൾക്കു മുന്നിൽ എം.എൻ.എസ് പ്രവർത്തകർ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്.
അതേസമയം, രാജ് താക്കറെയുടെ അന്ത്യശാസനത്തെ പരിഹസിച്ച് മന്ത്രി അദിത്യ താക്കറെ രംഗത്തെത്തി. ഉച്ചഭാഷിണികൾ നീക്കുന്നതിനു പകരം രാജ്യത്തെ വിലക്കയറ്റത്തെയും ഇന്ധന വില വർധനവിനെയും കുറിച്ച് സംസാരിക്കാൻ അവ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാകുമെന്ന് ആദിത്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.