ലക്നോ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിെൻറ ചൂടാറും മുേമ്പ ഉത്തർപ്രദേശിലും ആൾക്കൂട്ട മർദനം. ചത്ത പോത്തിനെ കൊണ്ടുപോവുകയായിരുന്ന നാലു പേരെയാണ് ഇന്ന് പുലർച്ചെ ഉത്തർപ്രദേശിലെ ഹത്താർസിൽ ആൾക്കൂട്ടം ആക്രമിച്ചത്.
പോത്തിനെ മോഷ്ടിച്ച് വിഷം കൊടുത്തു കൊന്നുവെന്ന് ആരോപിച്ചാണ് ഗ്രാമീണർ നാലുപേരെയും തടഞ്ഞു നിർത്തി മർദിച്ചത്. സംഭവത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രണ്ടു മുസ്ലിംകളും രണ്ടു ഹിന്ദുക്കളുമാണ് ആക്രമണത്തിന് ഇരയായത്. പ്രദേശവാസികൾ നാലുപേരെയും വലിച്ചിഴച്ച് നിലത്തിട്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. താൻ കാലിക്കടത്തുകാരനോ മോഷ്ടാവോ അല്ലെന്നും ചത്ത പോത്തിനെ കൊണ്ടുവരാൻ കോൺട്രാക്ടർ പറഞ്ഞതനുസരിച്ച് വന്നതാണെന്നും ഒരാൾ നാട്ടുകാരോട് പറയുന്നുണ്ട്. എന്നാൽ അയാളുടെ വാക്കുകൾക്ക് ആരും ചെവികൊടുത്തില്ല.
മറ്റൊരു വിഡിയോയിൽ പൊലീസ് സംഘമെത്തി നാട്ടുകാരെ തടയുന്നതും കാണാം. പൊലീസുകാർ നാട്ടുകാരോട് നാലുപേരെയും വിട്ടു നൽകാൻ ആവശ്യപ്പെടുന്നു. അവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കാമെന്നും മർദിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്. അര മണിക്കൂറിലേറെ നേരം നാട്ടുകാരുമായി വാക്കു തർക്കത്തിനു ശേഷം നാലുപേരെയും പൊലീസ് രക്ഷിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോത്തിെൻറ ഉടമയെ വിളിച്ച് കാര്യം തിരക്കിയതായും െപാലിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.