കർഷക സമരം: ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: ഹരിയാനയിലെ ഏഴ് ജില്ലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഞായറാഴ്ച രാവിലെയോടെ പുനഃസ്ഥാപിച്ചു. കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ചിനെ തുടർന്നാണ് ഫെബ്രുവരി 11മുതൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിയത്.

ഫെബ്രുവരി 25 അർധരാത്രിക്ക് ശേഷം ഇന്റർനെറ്റ് നിരോധനം നീട്ടേണ്ടതില്ലെന്ന് ഹരിയാന സർക്കാർ തീരുമാനിക്കുകയായിരുന്നു. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിൽ ഇന്നുമുതൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും ബൾക്ക് എസ്.എം.എസുകളും ലഭ്യമായി തുടങ്ങി.

വ്യക്തിഗത എസ്.എം.എസ്, വോയ്‌സ് കോളുകൾ, ബാങ്കിങ് എസ്.എം.എസ്, ബ്രോഡ്‌ബാൻഡ് നൽകുന്ന ഇന്റർനെറ്റ് സേവനങ്ങൾ, കോർപറേറ്റ്, ഗാർഹിക കമ്പനികളുടെ വാടക ലൈനുകൾ എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.

Tags:    
News Summary - Mobile internet services restored in Haryana’s 7 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.