ന്യൂഡൽഹി: മൊബൈൽ ഫോണുകൾക്ക് ഏപ്രിൽ ഒന്നു മുതൽ വില കൂടും. മൊബൈൽ ഫോണുകളുടെയും ഘട ക സാമഗ്രികളുടെയും ജി.എസ്.ടി നിരക്ക് 12ൽനിന്ന് 18 ശതമാനമായി ഉയർത്താൻ കേന്ദ്ര-സംസ്ഥ ാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു.
ചെരിപ്പ്, തുണിത്ത രങ്ങൾ, രാസവളം എന്നിവയുടെ നികുതി സ്ലാബ് ഉയർത്താനുള്ള നിർദേശം മാന്ദ്യ സാഹചര്യം മുൻനിർത്തി മാറ്റിവെച്ചു. 2018, 2019 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് പിഴ വേണ്ടെന്നു വെക്കാനും തീരുമാനിച്ചു. ജൂലൈ ഒന്നു മുതൽ ജി.എസ്.ടി അടക്കാൻ വൈകിയാൽ, പലിശ ഈടാക്കും.
സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നിലപാടിൽ കേന്ദ്രം അയവുവരുത്തി. സെസ് വഴി പിരിഞ്ഞുകിട്ടുന്ന തുകയിൽനിന്നു മാത്രമേ നഷ്ടപരിഹാരം നൽകാനാവൂ എന്ന നിലപാടാണ് കഴിഞ്ഞ യോഗത്തിൽ കേന്ദ്രം പ്രകടിപ്പിച്ചത്. അഞ്ചു വർഷത്തേക്ക് നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കണമെന്ന വ്യവസ്ഥ ജി.എസ്.ടി നിയമത്തിൽ ഉള്ളപ്പോൾ തന്നെയാണിത്. നിയമവ്യവസ്ഥ കേന്ദ്രം പാലിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനുള്ള തീരുമാനം പുതിയ സാഹചര്യത്തിൽ കേരളം ഉപേക്ഷിക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി നെറ്റ്വർക്ക് സംവിധാനം കാര്യക്ഷമമാക്കുന്ന നടപടികൾ വൈകുമെന്ന് യോഗത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.