ന്യൂഡൽഹി: ലോക്ഡൗണിൽ വീണ്ടും ഇളവുകളുമായി കേന്ദ്രം. മൊബൈൽ ഫോൺ റീചാർജ് കടകൾ, പട്ടണ മേഖലകളിലെ ബ്രഡ് ഫാക്ടറ ികൾ, പാൽ സംസ്കരണ കേന്ദ്രങ്ങൾ, ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകൾ എന്നിവയും ലോക്ഡൗൺ കാലത്ത് തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
സ്വന്തം വീടുകളിലും പ്രത്യേക സ്ഥാപനങ്ങളിലും വയോധികരെ പരിചരിക്കുന്നവർക്കും ഇളുവകൾ അനുവദിച്ചിട്ടുണ്ട്. നിരന്തര ആവശ്യം പരിഗണിച്ചാണ് ഇൗ വിഭാഗങ്ങൾ അവശ്യ മേഖലയാക്കുന്നത്.
ഇവ പ്രവർത്തിക്കുേമ്പാഴും സാമൂഹിക അകലം പാലിക്കാൻ ജാഗ്രത പാലിക്കണമെന്നും ജില്ല അധികാരികൾക്ക് ഇതുസംബന്ധിച്ച നിർദേശം അടിയന്തരമായി കൈമാറി ആശയക്കുഴപ്പം ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.