മൊബൈൽ വിഡിയോ ഗെയിമിന്റെ പാസ്​വേഡ് നൽകിയില്ല; 18കാരനെ കൊലപ്പെടുത്തി കത്തിച്ചു

ന്യൂഡൽഹി: മൊബൈൽ വിഡിയോ ഗെയിമിന്റെ പാസ്​വേഡ് നൽകാത്തതിന് 18കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. പശ്ചിമബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. പപ്പായ് ദാസ് എന്ന പപ്പുവാണ് കൊല്ലപ്പെട്ടത്. ജനുവരി എട്ട് മുതലാണ് ഇയാളെ കാണാതായത്.

പപ്പായി ദാസും സുഹൃത്തുക്കളും മൊബൈൽ ഫോൺ ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തെളിവുകൾ നശിപ്പിക്കുന്നതിനാണ് ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വിഡിയോ ഗെയിം കളിക്കുന്നതിനായി ഫാരക്ക ബാരേജ് ക്വാർട്ടേഴ്സിലെത്തിയ പപ്പായി ദാസിനോട് സുഹൃത്തുക്കൾ ഗെയിമിന്റെ ഐഡിയും പാസ്​വേഡും ചോദിച്ചു. ഇത് നൽകാത്തതിന്റെ വൈരാഗ്യത്തിന് സുഹൃത്തുക്കൾ ചേർന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജനുവരി എട്ടിനാണ് പപ്പായി ദാസിനെ കാണാതായത്. ഇയാളുടെ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് അന്വേഷിച്ചുവെങ്കിലും അറിയില്ലെന്ന മറുപടിയാണ് കുടുംബത്തിന് നൽകിയത്. തുടർന്ന് കുടുംബം ജനുവരി 11ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൊബൈൽ ഗെയിമുകളോടുള്ള ആസക്തി മൂലം ഇയാൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയിരുന്നില്ല. പപ്പായിയുടെ സുഹൃത്തുക്കളും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Mobile video game password not provided; An 18-year-old man was killed and burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.