ദിസ്പൂർ: അസമിലും നോർത്ത് ബംഗാളിലെ ജില്ലകളിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 5 രേഖപ്പെടുത്തിയ ചലനമാണ് അസമിൽ ഉണ്ടായത്.
ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷില്ലോങ്ങിലും ഗുവാഹത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
അസമിലെ അഭയാപൂരിയിൽനിന്ന് 16 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.